Press Club Vartha

കരിച്ചാറയിൽ യുവതിയുടെ മരണം കൊലപാതകം,​ പ്രതി തമിഴുനാട്ടിൽ പിടിയിൽ

കഴക്കൂട്ടം: കണിയാപുരം കരിച്ചാറയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി തമിഴ്നാട് തിരുനെൽവേലി അംബാസമുദ്രം സ്വദേശി രങ്ക ദുരെെയെ മംഗലപുരം പൊലീസും ഷാഡോ ടീമും ചേർന്ന് തമിഴുനാട്ടിൽ നിന്ന് പിടികൂടി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിനെ (33) തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഷാനുവിന് ഒപ്പം താമസിച്ചിരുന്ന രങ്ക ദുരൈ അന്നുതന്നെ ഒളിവിൽ പോയിരുന്നു.

രങ്കനായി പൊലീസ് തമിഴ്നാട്ടിലും കേരളത്തിലും തെരച്ചിൽ നടത്തി വരികയായിരുന്നു. സംഭവ ശേഷം രക്ഷപ്പെട്ട് നാട്ടിലെത്തിയ രങ്ക ദുരെെ പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ അവിടെ നിന്നും രക്ഷപ്പെട്ടു തെങ്കാശിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരവേയാണ് ഇയാൾ പിടിയിലായത്. പ്രതിയെയും കൊണ്ട് പൊലീസ് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. സംഭവദിവസം രാവിലെ കിടപ്പുമുറിയിൽ വച്ച് ഷാനുവിന്റെ കഴുത്തിൽ ഷാൾകൊണ്ട് മുറുക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കയറിൽ കെട്ടി വലിച്ചെഴിച്ച് വീടിന്റെ ഹാളിൽ കൊണ്ട് ഇട്ടശേഷം രക്ഷപ്പെടുകയായിരുന്നു. ഷാനുവിന്റെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണത്തിന്റെ കുറച്ച് ഭാഗം പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഷാനുവിനെ ഒഴുവാക്കാനായി പല തവണ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക വിവരം. ഷാനുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അടുത്തിടെ അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ട് പരസ്പരം പൂമാല ചാർത്തി വിവാഹിതരായത്.

ഇവരുടെ ആദ്യ ഭർത്താവ് മരിച്ച ശേഷം ഹോട്ടൽ ജീവനക്കാരനുമായ രങ്കനോടൊപ്പമാണ് ഷാനുവും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ആറിലും പ്ളസ് വണ്ണിലും പഠിക്കുന്ന പെൺ മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിക്കടുത്തെ തറയിൽ ഷാനു മരിച്ച് കിടക്കുന്നത് കണ്ടത്.

ഏറെനാൾ മുമ്പ് കണിയാപുരത്തെ ഒരുഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷാനു, അവിടെ വച്ചാണ് രങ്കനുമായി അടുപ്പത്തിലായത്. ഇതിനിടയിൽ ഷാനും ദുബൈയിലും കുവൈറ്രിലും ബാംഗ്ളൂരിലും ജോലിക്ക് പോയിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ആറുമാസം മുമ്പ് തിരിച്ചെത്തി കഴിഞ്ഞ 19ന് രങ്കനെയും കൂട്ടി കഠിനംകുളത്തുള്ള ഒരു ക്ഷേത്രം പോയി പരസ്പരം പൂമാല ചാർത്തുകയും പിന്നീട് വാടക വീട്ടിൽ താമസമാക്കിയത്. സംഭവത്തിൽ ശേഷം ഷാനു അണി‌ഞ്ഞിരുന്ന സ്വർണമാലയും ഷാനുവിന്റെയും മകളുടെ ഫോണുകളും കാണാതായി.

കൂടാതെ രങ്കന്റെ തിരുന്നൽ വേലിയുള്ള മേൽവിലാസം രേഖപ്പെടുത്തിയിരുന്ന ബുക്കിലെ പേപ്പറും കീറിയെടുത്തിരുന്നു. വിവാഹം രജിസ്ട്രേഷന് വേണ്ടി കഴക്കൂട്ടത്തെ ഒരു അക്ഷയകേന്ദ്രത്തിലും രേഖകൾ സമർപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അവിടെ നിന്നാണ് പൊലീസ് രങ്കന്റെ മേൽവിലാസം തപ്പിയെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മംഗലപുരം സി.ഐ ഹേമന്ത് കുമാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

Share This Post
Exit mobile version