തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന് നടക്കും. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഗോപന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിൽ എത്തിക്കും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. തുടർന്ന് പൊതുദർശനം. അതിനു ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനായി പൊളിച്ച കല്ലറക്ക് സമീപമായി ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിരിക്കുകയാണ്. മൂന്നിനും നാലിനും ഇടയിലാണ് ചടങ്ങുകൾ പൂർത്തിയാക്കുക.