Press Club Vartha

വിദ്യാർത്ഥിയുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

കോട്ടയം: കോട്ടയം പാലായിൽ വിദ്യാർത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.

ഈ മാസം 10 തീയതിയാണ് സംഭവം നടന്നത്. പാലാ സെന്‍റ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ ചേർന്നാണ് സഹപാഠിയായ വിദ്യാർത്ഥിയെ മർദിച്ചത്. സംഘം ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിയുടെ വസ്ത്രങ്ങൾ ഊരി മാറ്റി ദൃശ്യങ്ങൾ പകർത്തുകയും ഇൻസ്റ്റഗ്രാം വഴിയും വാട്സ് ആപ്പ് വഴിയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

 

Share This Post
Exit mobile version