തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ തീപിടിത്തം. ആറ്റിങ്ങൽ മാമത്തിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് സമീപമാണ് ഉച്ചയോടെ തീ പടർന്നത്. ഗോഡൗണിന് സമീപത്തെ കാടുകയറിയ പുരയിടത്തിലാണ് തീപിടുത്തമുണ്ടായത്.
പുരയിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ദയിൽപ്പെട്ട ഗോഡൗണിലെ തൊഴിലാളികൾ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്നി രക്ഷ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. ചൂടിൽ അടിക്കാടിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് ജീവക്കാർ പറയുന്നത്.