Press Club Vartha

കുസാറ്റ് ദുരന്തം: കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് പ്രതികളെ കുറിച്ചാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ​ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് പ്രതികൾ.

പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 നവംബര്‍ 25നായിരുന്നു ദുരന്തം നടന്നത്. കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിലാണ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

Share This Post
Exit mobile version