തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം.
മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തമ്പാനൂരിലെ വിനായക ടൂറിസ്റ്റ് ഹോമിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുവരും ഈ മാസം 17 നാണ് റൂമെടുത്തത്. തുടർന്ന് ഇന്ന് രാവിലെ രണ്ടുപേരും മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.