Press Club Vartha

പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഷാരോണിനെ തട്ടിക്കൊണ്ട് പോകലിന് ഗ്രീഷ്മയ്ക്ക് 10 വർഷം ശിക്ഷ വിധിച്ചു, കൂടാതെ കേസിനെ തെറ്റിദ്ധരിപ്പിച്ചതിന് 5 വർഷം തടവും വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മാവൻ നിർമൽ കുമാറിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിൻകര സെഷൻ കോടതി കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Share This Post
Exit mobile version