Press Club Vartha

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് പൊലീസുകാരൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പൊലീസുകാരൻ. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. നെയ്യാറ്റിൻകര മണലുവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

രഘുൽ ബാബു വെട്ടുന്ന സമയം പ്രിയ കുതറി മാറിയിരുന്നു. അതിനാൽ ചെറിയ രീതിയിൽ ഉള്ള പരിക്കുകളോടെ പ്രിയ രക്ഷപ്പെട്ടു. രഘുല്‍ ബാബു പതിവായി ഭാര്യയെ ഉപദ്രവിക്കുന്ന വ്യക്തിയാണ്. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ ഭാര്യ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു.

ഇതേ തുടർന്ന് വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ ശനിയാഴ്ച ഇയാൾ വീണ്ടും പ്രിയയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിക്ക് പരാതി നൽകി.

Share This Post
Exit mobile version