തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ മരണകാരണം വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു. അതിനു ഇനിയും കാത്തിരിക്കേണ്ടി വരും. ഗോപന്റെ മരണം വിവാദമായതിനെ തുടർന്ന് നേരത്തെ കല്ലറ പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ത്രിതല പരിശോധനയാണ് നടത്തിയത്.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണത്തിനു അസ്വാഭാവികത ഇല്ലെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഇനി ഒരു ഫലം കൂടി വന്നാൽ മാത്രമേ സംശയങ്ങൾ പൂർണ്ണമായും മാറുകയുള്ളൂ. അതെ സമയം കഴിഞ്ഞ ദിവസം മഹാ സമാധിയായി വലിയ ചടങ്ങുകളോടെ ഗോപന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. മതാചാര്യന്മാരുടെ സാന്നിധ്യത്തിലാണ് മഹാസമാധി നടന്നത്.