തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ഹരികുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരുക്കേറ്റത്. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.