Press Club Vartha

അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം

കഴക്കൂട്ടം: അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ജനുവരി 22 മുതൽ 29 വരെ നടക്കും. 22 ന് രാവിലെ 9 മണിക്ക് ഉത്സവത്തിന് തൃക്കൊടിയേറും. രാത്രി എട്ടിന് മേജർ സെറ്റ് കഥകളി,​ കർണ്ണശപഥം,​ 23 ന്  രാത്രി ഏഴിന് തിരുവാതിര കളി,​ 8.30ന് കരോക്കെ ഭക്തിഗാനമേള,​ 25ന് രാത്രി 8ന് നൃത്തധാര,​ 26ന് രാത്രി 7.15ന് നൃത്ത സന്ധ്യ, 8.30ന് രാഗസുധ,​ 27ന്​  വൈകിട്ട് 7 15ന് തിരുവാതിര 8:30ന് നാടകം ലക്ഷ്മണരേഖ,​  28ന്  വൈകുന്നേരം 5 മണിക്ക് കാഴ്ച ശ്രീബലി,​ ആനപ്പുറത്ത് എഴുന്നള്ളത്ത്,​രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളത്ത്,​ തുടർന്ന് നാദസ്വദ കച്ചേരി,​ 10ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്,​ 29ന് വൈകുന്നേരം 4 20ന് ചെണ്ടമേളം 5.30ന് കൊലവാഴ എടുക്കൽ രാത്രി ഏഴിന് ആറാട്ട് എഴുന്നള്ളത്ത് 8:30ന് തൃക്കൊടിയിറക്ക്

Share This Post
Exit mobile version