Press Club Vartha

ഒന്‍പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ തവര്‍തോട്ടം സ്വദേശി മണിക്കുട്ടനെ പോലീസ് പിടികൂടി. പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഇതിനിടെ മണികുട്ടനിൽ നിന്ന് രക്ഷപെട്ട് പുറത്തേക്ക് ഓടി പോകാൻ ശ്രമിച്ചു. അപ്പോൾ പ്രതി കുട്ടിയെ വീടിൻ്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചു.

തുടര്‍ന്ന് കെട്ടഴിച്ച് കുട്ടി സ്വയം രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം കുട്ടി വീട്ടിലെത്തി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

Share This Post
Exit mobile version