Press Club Vartha

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ പിടികൂടി. പ്രതിയായ ജോൺസനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്തെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

ജോൺസനെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളെ പിടികൂടുന്ന സമയം വിഷം വസ്തു എന്തോ കഴിച്ചുവെന്നാണ് അറിയുന്നത്. ഇതേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അന്വേഷണസംഘം കോട്ടയത്തേക്ക് പുറപ്പെട്ടു.

Share This Post
Exit mobile version