തൃശൂർ: യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം. യൂട‍്യൂബർ ഷഹീൻ ഷായുടെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിലെ ജയിൽ അധികൃതർ ആണ് മുടി മുറിച്ച് മാറ്റിയത്. ഇതോടെയാണ് മാനസികനില താളം തെറ്റിയത്. കേരള വർമ കോളെജിലെ വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഷഹീൻ ജയിലിൽ കഴിയുന്നത്.
ജയിൽ ചട്ടപ്രകാരമാണ് മുടി മുറിച്ചത്. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്. ഏപ്രില്‍ 19നാണ് സംഭവം നടന്നത്.
സംഭവം നടന്ന ശേഷം ഒളിവിൽ പോയ ഷഹീനെ 10 മാസങ്ങൾക്ക് ശേഷമാണ് പിടികൂടിയത്. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.