Press Club Vartha

9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

എറണാകുളം: 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വൻ അപകടം. എറണാകുളം കടമറ്റത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രാവലര്‍ മറിയുകയായിരുന്നു. ന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

Share This Post
Exit mobile version