തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് വെളുപ്പിന് 1:30യ്ക്കാണ് കടക്കാവൂർ സ്വദേശിയായ കൊച്ചുണ്ണി (സിജു )യെ കാണാതായത്. ഇന്നലെയാണ് പൂത്തുറ തീരത്തു നിന്നും 32 തൊഴിലാളികളുമായി, മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിന് ഇവർ പോയത്.
വിബു സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള റഫായൽ മാലാഖ എന്ന കൊല്ലി വള്ളത്തിലാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും,മറൈൻ എൻഫോഴ്സ്മെന്റ് തിരച്ചിൽ ആരംഭിച്ചു.