Press Club Vartha

മദ്യത്തിന് വില കൂട്ടി സർക്കാർ

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടി സർക്കാർ. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. നാളെ മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. 15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂടുന്നത്. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം.

10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. വിവിധ ബ്രാന്‍റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. 1000ന് മുകളിൽ വിലവരുന്ന മദ്യങ്ങൾക്ക് 100 മുതൽ 130 രൂപ വരെയും ആയിരത്തിന് താഴെയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയുമാണ് വർധനയുണ്ടാവുക.

Share This Post
Exit mobile version