Press Club Vartha

വയനാട്ടിൽ കടുവയെ പിടികൂടുന്നതിനിടെ ആർ ആർ ടി അംഗത്തിന് കടുവയുടെ ആക്രമണം

വയനാട്: പഞ്ചാരകൊല്ലിയിൽ കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. മാനന്തവാടി ആർആർടി അംഗത്തിനു പരിക്കേറ്റു.

ആക്രമണം നടന്നത് ഉൾക്കാട്ടിൽ വച്ചാണ്. ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. തറാട്ട് ഭാഗത്ത്‌ വച്ചാണ് സംഭവം നടന്നത്. ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് സംഘം ഇവിടെ എത്തിയത്. ജയസൂര്യയുടെ കൈയ്യ്ക്കാണ് കടിയേറ്റത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്.

3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് ആക്രമണം നടന്നത്.

Share This Post
Exit mobile version