Press Club Vartha

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാഫി ഓർമ്മയായി

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാഫി വിടവാങ്ങി.56വയസായിരുന്നു. കഴിഞ്ഞ പതിനാറിനാണ് തലവേദനയെ തുടർന്ന കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ഷാഫിയെ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യസഥിതി അതീവ ഗുരുതരമാവുകയും  വെന്റിലേറ്ററിൽ തുടരുകയുമായിരുന്നു. ഞയറാഴ്ച പുലർച്ചെ 12.25നായിരുന്നു അന്ത്യം.
എളമക്കരയിലെ വീട്ടിലെത്തിച്ച മയ്യത്ത് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. കബറടക്കം വൈകിട്ട് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ  നടക്കും. സംവിധായകൻ റാഫി സഹോദരനും അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഷാഫിയുടെ അടുത്തബന്ധുവുമാണ്.

Share This Post
Exit mobile version