കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു.19 വയസായിരുന്നു. ആൺ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. പ്രതി വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.
അതെ സമയം പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബലാത്സംഗം, വധശ്രമ കേസുകൾ ചുമത്തിയതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. മാത്രമല്ല കയ്യിലും മുറിവുണ്ടായിരുന്നു. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു.