Press Club Vartha

ബാലരാമപുരം കൊലപാതകം; മൊഴിമാറ്റി പ്രതി; കേസിൽ കുടുക്കാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പൂജാരി

തിരുവനന്തപുരം: നാടിനെ നടുക്കിയ ബാലരാമപുരം കൊലപാതക കേസിൽ വഴിമുട്ടി പോലീസ്. പ്രതി അടിക്കടി മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുകയാണ്. തനിക്ക് ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിടുകയായിരുന്നുവെന്നാണ് ഇപ്പോൾ ഹരികുമാർ പറയുന്നത്.
അതെ സമയം കൊലപാതകത്തിൽ പങ്കില്ലെന്ന് പൂജാരി ദേവീദാസൻ വ്യക്തമാക്കി. തന്നെ കേസിൽ കുടുക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും ശ്രീതുവിന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടെല്ലുമാണ് പൂജാരി പറയുന്നത്.
ഏഴ് മാസങ്ങൾക്ക് മുൻപാണ് ശ്രീതുവിനെ താൻ അവസാനമായി കാണുന്നതെന്നും അപ്പോൾ ശ്രീതുവിനൊപ്പം വേറെ ഒരു പുരുഷൻ കൂടി ഉണ്ടായിരുന്നുവെന്നും ഇയാൾ തന്റെ രണ്ടാം ഭർത്താവ് ആണെന്നാണ് പരിചയപെടുത്തിയതെന്നും പൂജാരി പറഞ്ഞു. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ശ്രീതു പറഞ്ഞുവെന്നും പൂജാരി പോലീസിൽ മൊഴി നൽകി.
തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രുതു വന്നതെന്നും പൂജാരി പറഞ്ഞു. അതെ സമയം ശ്രീതുവിന്റെയും ജ്യോത്സ്യന്‍ ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Share This Post
Exit mobile version