
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. 2.30ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയാണ്. മനുഷ്യ ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇമെയിൽ വഴിയാണ് സന്ദേശം വന്നത്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമ്മന്റെ പേരിലാണ് സന്ദേശം വന്നിരിക്കുന്നത്.
