Press Club Vartha

തീപെട്ടി ചോദിച്ചിട്ട് കൊടുത്തില്ല,​ അതാകാര്യം

കഴക്കൂട്ടം: തീപെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ മൂന്നംഗ സംഘം വീടുകയറി ഗൃഹനാഥന്റെ തലയിൽ കല്ലുൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. മംഗലപുരം വെള്ളൂർ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ലോട്ടറി കച്ചവടം നടത്തുന്ന അശോകനാണ്(80)​ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് മദ്യപിച്ചിരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്. മംഗലപുരം പൊലീസ് സ്ഥലത്ത് എത്തി. ആക്രമിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. ക്യാൻസർ രോഗിയായിരുന്ന അശോകന്റെ ഭാര്യ നേരത്തെ മരണപ്പെട്ടുപേോയി.

Share This Post
Exit mobile version