
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ് ചെയ്യുക. മൂന്ന് പേരാണ് ശ്രീതുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ ഇവരുടെ കയ്യിൽ നിന്ന് ശ്രീതു വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
നെയ്യാറ്റിൻകര സ്വദേശികളാണ് പരാതി നൽകിയിരിക്കുന്നത്. ശ്രീതുവിനെതിരെ ഇനിയും പരാതി ഉയരാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ ശ്രീതുവിനെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്.
