Press Club Vartha

കഠിനംകുളം ആതിര കൊലപാതകം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അഞ്ചു ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലാണ് വാങ്ങിയത്.

വരും ദിവസങ്ങളിൽ പ്രതിയെ സംഭവ സ്ഥലത്തും സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അതിനു ശേഷം കൃത്യം നടന്ന വീട്ടിലും പ്രതിയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് കഠിനംകുളം ഇൻസ്പെക്ടർ ബി എസ് സാജൻ പറഞ്ഞു. മാത്രമല്ല കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും.

 

Share This Post
Exit mobile version