Press Club Vartha

സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത്. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരില്‍ പണം തട്ടിയെന്ന കേസിലാണ് നടപടി.

സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയത്. ഡ്രൈവർ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. മാത്രമല്ല ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ ഇവര്‍ക്കെതിരേ പത്ത് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

Share This Post
Exit mobile version