തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട് കയറി ആക്രമണം. തീപ്പെട്ടി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്നാണ് ആക്രമണം. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്. മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് അശോകനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കല്ല് കൊണ്ടായിരുന്നു ആക്രമണം. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്ത അശോകനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.