Press Club Vartha

പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്.

250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടാം തീയതി രണ്ടു മണിയ്ക്കാണ് ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.

Share This Post
Exit mobile version