
തിരുവനന്തപുരം: തിരുവനന്തപുരത്ത് 28 കാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സൂര്യ ഗായത്രിക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺസുഹൃത്താണ് കൃത്യം നടത്തിയത്. ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ് വെട്ടിയത്.
വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ടെറസിൻ്റെ മുകളിൽ കേറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ബൈക്കിൽ കെട്ടിവച്ചണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. അതിനു ശേഷം പ്രതി കടന്നുകളയുകയായിരുന്നു. നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.