Press Club Vartha

കേരള ബജറ്റ് 2025 അവതരണം തുടങ്ങി

തിരുവനന്തപുരം: കേരള ബജറ്റ് 2025 അവതരണം തുടങ്ങി. തൻ്റെ അഞ്ചാമത്തെയും രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെയും സമ്പൂർണ ബജറ്റാണ് ധനമന്ത്രി കെ എൻ അവതരിപ്പിക്കുന്നത്. നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിൽ ഉള്ളത്.

സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകുമെന്ന് ധനമന്ത്രി തന്റെ ബജറ്റ് അവതരണത്തിൽ പറഞ്ഞു. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ കൊണ്ടുവരും. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കും.

സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും. വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കും. കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. നിയമസഭയിൽ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

Share This Post
Exit mobile version