
തിരുവനന്തപുരം: കേരള ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണെന്ന് വി ഡി സതീശൻ പറഞ്ഞു. പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടി ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യാഥാർഥ്യബോധമില്ലാത്ത ബജറ്റാണെന്നും സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ പട്ടിക ജാതി വർഗ പദ്ധതിയിലും വ്യാപകമായ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല പല പദ്ധതികൾക്കും ബാധ്യത വരുത്തിയിട്ടുണ്ട്. ഭൂനികുതി വർദ്ധനവിൽ പ്രതിഷേധമുണ്ടെന്നും അതിനെതിരെ സമര പരിപാടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.