
പാലക്കാട്: ഭാര‍്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാടാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം നടന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. തോലന്നൂര്‍ സ്വദേശിയായ ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇരുവരും ഉപ്പുംപാടത്തേക്ക് താമസം മാറിയിട്ട് രണ്ടാഴ്ച്ച മാത്രമാണ് ആയത്. ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജൻ സ്വയം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.