Press Club Vartha

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചാന് കൈമാറി. ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി പി ഇന്ന് ഉത്തരവിറക്കും. സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്ന സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്.

ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നിലവിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പകുതി വില സ്കൂട്ടർ തട്ടിപ്പിൽ നിന്ന് കിട്ടിയ പണം ചെലവഴിച്ച് തീർന്നുവെന്ന് മുഖ‍്യപ്രതി അനന്തു കൃഷ്ണൻ മൊഴി നൽകി. അതെ സമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും.

Share This Post
Exit mobile version