
തിരുവനന്തപുരം: 28 വർഷങ്ങൾക്ക് ശേഷം തമ്മിൽ കണ്ടുമുട്ടി ആധ്യാപകരും സഹപാഠികളും. ചരിത്ര നിമിഷത്തിനാണ് വെട്ടുതുറ ബി.പി.എം യു .പി സ്കൂൾ സാക്ഷ്യം വഹിച്ചത്. ചരിത്രത്തിൽ ആദ്യമായി സ്കൂളിലെ 1997 ബാച്ച് പഴയ ഗുരുനാഥൻമാരെ ആദരിച്ചു.
ഒരുവട്ടം എന്ന പേരിലാണ് പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം സംഘടിപ്പിച്ചത്. സംഗമത്തിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഈ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന ഹരികുമാർ, അദ്ധ്യാപകരായ പ്രസന്ന , ചന്ദ്രിക, കമല, ഷീബ , ജോയ് എന്നിവരും പൂർവവിദ്യാർത്ഥികളും സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ സംഗമത്തിന് മുഖ്യ നേതൃത്വം വഹിച്ച ദിലീപ് മകൾ ആറാം ക്ലാസുകാരി ആൻഡ്രിയ, എച്ച്.എം. ജൂബി ടീച്ചറുടെ കുഞ്ഞുമകൾ ഈവ, ചന്ദ്രിക ടീച്ചറിൻ്റെ മകളും അദ്ധ്യാപികയുമായ ശ്രീ ലക്ഷ്മി ഉദ്ഘാടകനായെത്തിയ മാനേജർ ഫാദർ മരിയ ഡൊമനിക്, ഹെഡ്മിസ്ട്രസ് ജൂബി ടീച്ചർ തുടങ്ങിയവർ സംഗമത്തിൽ ഭാഗഭാക്കുകളായിരുന്നു.
വിരമിക്കുന്നതിനുമുമ്പ് മൺ മറഞ്ഞുപോയ പ്രിയ അദ്ധ്യാപിക ശോഭന ടീച്ചറിനെ യോഗം അനുസ്മരിക്കുകയും ടീച്ചറുടെ ഫോട്ടോയിൽ പൂക്കളർപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകർ തങ്ങളുടെ ഓർമ്മകളും നിലവിലുള്ള വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു.