
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലനാണ്(27) മരിച്ചത്. ഇന്നലെ രാത്രിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളായ ബാലൻ മരിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ പണിയ വിഭാഗത്തിൽപ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴ് മരണം റിപ്പോർട്ട് ചെയ്തു.