
തിരുവനന്തപുരം: കെ പി എം എസ് പഞ്ചമി സംസ്ഥാന കോഡിനേറ്ററും കെപിഎംഎസ് സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന പായ്ച്ചിറ സുഗതന്റെ ഭാര്യ ചന്ദ്രമതി (65) അന്തരിച്ചു.
കെപിഎംഎസ് മീഡിയ സംസ്ഥാന വൈസ് ചെയർമാൻ ഷൈജു പായ്ച്ചിറയുടെ മാതാവാണ്. കഴക്കൂട്ടം മിഷൻ ആശുപത്രിയിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ 10.30 ന് പായ്ചിറയിലെ വസതിയിൽ.
മക്കൾ: ഷൈജുരാജ് സി എസ്, ഷൈനി റാണി സി എസ്, ഷൈജി റാണി സി എസ്. മരുമക്കൾ: സുനി ബി, ഹരികുമാർ കെ, മണികണ്‌ഠൻ പി.