
ചാലക്കുടി: ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച. 15 ലക്ഷം രൂപയാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടി പോട്ട ശാഖയിലാണ് കവർച്ച നടന്നത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം കൗണ്ടർ തകർത്താണ് പണം കവർന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്.
സംഭവം നടന്ന സമയം മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. അക്രമിയെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല.