Press Club Vartha

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്

കോട്ടയം: കോട്ടയം നഴ്സിങ് കോളജിലെ അതിക്രൂരമായ റാഗിങ്ങിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വീഡിയോ മുഴുവൻ കാണാൻ പോലും കഴിയുന്നില്ല.

മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് അവിടെ നടന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്ന തരത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ലെന്നും കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാനത്ത് റാഗിംഗ് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version