Press Club Vartha

കാട്ടാക്കടയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ആരോപണ വിധേയനായ ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. ക്ലർക്ക് ജെ സനലിനെയാണ് അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്.

കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെയാണ് പ്ലസ് ഒന്നു വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ക്ലര്‍ക്ക് സനലിന്‍റെ പ്രതികരണം.

Share This Post
Exit mobile version