Press Club Vartha

മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം

മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻതീപിടുത്തം.കോഡൂർ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഹരിത കർമ്മ സേന ശേഖരിച്ചു വേർത്തിരിച്ച മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ഈ സമയം ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ കേന്ദ്രത്തിലുണ്ടായിരുന്നു. ആർക്കും പരുക്കേറ്റതായി വിവരമില്ല. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീയണച്ചത്.

Share This Post
Exit mobile version