Press Club Vartha

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചതായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും.

62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്. ഇതിനായി 812 കോടി രൂപ അനുവദിച്ചു. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

Share This Post
Exit mobile version