Press Club Vartha

ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഏകദിന സെമിനാർ

തിരുവന്തപുരം: ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഫെബ്രുവരി 22 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ ആരംഭിക്കും. ഫൗണ്ടേഷൻ പുതുതായി രൂപകൽപന ചെയ്ത് വരുന്ന ഖുർആൻ്റെ ദൃശ്യാവിഷ്കാര പദ്ധതിയായ “മിറാക്കിൾ പ്ലാനറ്റിൻ്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

പ്രസ്തുത സെമിനാറിൽ ‘ഖുർആൻ ഒരു അത്ഭുത ഗ്രന്ഥം’ എന്ന വിഷയത്തിൽ മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നിർവഹിക്കും.മുൻമന്ത്രി ശ്രീ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മുഹമ്മദ് ഈസ, എം സി അബ്ദു നാസർ, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. എം ഐ സഹദുള്ള, ഡോ. പി നസീർ, ഇ എം നജീബ്, കടയറ നാസർ , ഡോ. എ. നിസാറുദ്ദീൻ, ഡോ. എസ് എ ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.

Share This Post
Exit mobile version