Press Club Vartha

പെൺകുട്ടിയെ കടന്നുപിടിച്ചയാൾ ബസിൽ നിന്ന് വീണ് കാലൊടിഞ്ഞു

കഴക്കൂട്ടം: ബസിൽ വിദ്യാർത്ഥിനിയെ കടന്നു പിടിച്ചയാൾ ബസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് കാലൊടിഞ്ഞു. കഴക്കൂട്ടം വെട്ടുറോഡിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. 35കാരനായ വള്ളക്കടവ് സ്വദേശിയുടെ കാലാണ് ഒടിഞ്ഞത്. ഇയാൾ മെ‌ഡിക്കൽകൊളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മംഗലപുരത്ത് കയറിയ ഇയാൾ ബസിൽ വച്ച്  കടന്നുപിടിച്ചപ്പോൾ പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ കണ്ടക്ടർ ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ഡ്രൈവറോട് നിർദേശിക്കുകയായിരുന്നു. ഇതിനിടെ കണ്ടക്‌ടർ തിരിഞ്ഞുനോക്കുന്നതിനിടയിൽ ഇയാൾ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും എടുത്തു ചാടുകയായിരുന്നു.

ഇതിലും വലിയ ശിഷയൊന്നും കിട്ടാനില്ലെന്ന് കരുതിയ പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസിൽ നിന്ന് രക്ഷപ്പെട്ടു.

Share This Post
Exit mobile version