
തിരുവനന്തപുരം: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരിച്ചു. അമ്പോറ്റി എന്ന അമൽ അജയ് (21) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഞാണ്ടൂർക്കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. പോത്തൻകോട് അരുവിക്കരക്കോണം സ്വദേശികളായ ദമ്പതികൾ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അതീവഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു അമ്പോറ്റി.