
ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഇടുക്കി പന്നിയാർകുട്ടിയിലാണ് സംഭവം. അപകടത്തിൽ ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30നാണ് അപകടം നടന്നത്.
പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.