
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. വട്ടപ്പാറയിലാണ് സംഭവം. വട്ടപ്പാറ സ്വദേശികളായ ബാലചന്ദ്രൻ (67) ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. മരുമകള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ജയലക്ഷ്മി മൂന്നു വർഷമായി പാർക്കിങ്സൻസ് രോഗം മൂലം കിടപ്പിലായിരുന്നു. ഇതിന്റെ മനോവിഷമം ഇരുവര്‍ക്കുമുണ്ടായിരുന്നു.