Press Club Vartha

തിരുവനന്തപുരം ആക്കുളത്ത് യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. ആക്കുളം പാലത്തിൽ വച്ചാണ് സംഭവം നടന്നത്.

അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരികാണുകയായിരുന്നു. ഷാനു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്.

വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Share This Post
Exit mobile version