
കോട്ടയം: ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം നൽകി. പി സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇസിജി വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ കോടതി 14 ദിവസത്തേക്കാണ് ബിജെപി നേതാവ് പിസി ജോർജിനെ റിമാന്റ് ചെയ്യ്തത്. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.