
തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇത്തവണത്തെ പൊങ്കാല ഹരിത പൊങ്കാലയായി നടത്തും. ഹരിത പൊങ്കാലക്കായുള്ള നിര്‍ദ്ദേശങ്ങളും ശുചിത്വമിഷന്‍ പുറത്തിറക്കി.
പൊങ്കാല അര്‍പ്പിക്കാനായുള്ള അരി, ശര്‍ക്കര, തേങ്ങ തുടങ്ങിയവ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകൊണ്ടുവരാതെ തുണി സഞ്ചിയില്‍ കൊണ്ടുവരണം. വിറക്, കൊതുമ്പ്, ചൂട്ട് എന്നിവ ആവശ്യത്തിന് മാത്രം എടുക്കുക. പൊങ്കാല ഇടാനായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക.
ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് അതാതിനായി നിശ്ചയിച്ചിട്ടുള്ള ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക. ഒരു സ്റ്റീല്‍ ഗ്ലാസ്സ്, പ്ലേറ്റ് എന്നിവ കയ്യില്‍ കരുതുക.
ഭക്തജനങ്ങള്‍ക്ക് ദാഹജലം, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്ന റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍, മറ്റു സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കണം. ഭക്ഷണ വിതരണത്തിന് സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
പൊങ്കാല മഹോത്സവത്തിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി നിർദ്ദേശിച്ചിരുന്നു.