
കൊച്ചി: മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.